ഒലവക്കോട്: നന്മയുടെ സൗജന്യ കുടിവെള്ള വിതരണ പദ്ധതി റെയിൽവേ കോളനി പുതുപ്പരിയാരം സർവീസ് സഹകരണ ബാങ്കിന്റെ മുൻവശത്ത് പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ. സതീഷ് ഉദ്ഘാടനം ചെയ്തു. നന്മ പ്രസിഡന്റ് മനോജ് കെ. മൂർത്തി അധ്യക്ഷത വഹിച്ചു. പിന്നണി ഗായകൻ വിഷ്ണുദാസ് പ്രാർഥനാഗാനം ആലപിച്ചു.
പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് വിജയൻ, അകത്തേത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിത്ത്, ഹേമാംബിക നഗർ ഇൻസ്പെക്ടർ ഓഫ് പോലീസ് ഹരീഷ്, അകത്തേത്തറ പഞ്ചായത്ത് അംഗം നസീമ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മാത്യു ചെറിയാൻ, വാക്കേഴ്സ് ക്ലബ് പ്രസിഡന്റ് മൂർത്തി എന്നിവർ പ്രസംഗിച്ചു.നന്മ സെക്രട്ടറി സിബിച്ചൻ തോമസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രശാന്ത് നന്ദിയും പറഞ്ഞു.